ആനന്ദക്കൊടിക്കൂറ പാറ്റണം മുഴുനീളെ-
യാര്‍ക്കു കണ്ടാലും തെല്ലു വിസ്മയം ജനിക്കണം....
കൊതിയാണുള്ളില്‍; മോഹച്ചിറകില്‍ പാറിച്ചുറ്റി-
ത്തിരിയാനാവാത്തതെന്താണെന്നൊരുള്‍ഖേദത്തില്‍
അരുമക്കിടാവിന്റെ കുഞ്ഞിളം കവിളിന്മേല്‍, വിരലില്‍,
ചികുരത്തില്‍ മെല്ലെഞാന്‍ തഴുകുമ്പോള്‍....
കുളിരിന്‍ നാണംതേച്ചു നീരാടിക്കഴിഞ്ഞന്തി-
ത്തിരിയും കാവില്‍തെളിച്ചെത്തിയൊരിളം കാറ്റോ-
ചെവിയില്‍ മൊഴിഞ്ഞത്? കാലൊച്ച കേള്‍പ്പിക്കാതെ;
കഴിയും മട്ടില്‍ ചെയ്വൂ ഞാനെന്റെ കര്‍ത്തവ്യങ്ങള്‍
അതിലെന്‍ ചലച്ചിത്തലീനമാം വൈമുഖ്യപ്പാഴ്-
ചിമിഴും മുനിഞ്ഞുപോയ്-നിര്‍ബന്ധച്ചിണുങ്ങതും
വെറുതേ പാഴാക്കാതെ സൌവര്‍ണ നിമിഷങ്ങ-
ളകവും പുറവുമായ് ചേര്‍ത്തു ഞാന്‍ തുന്നിക്കെട്ടി.
No comments:
Post a Comment