ഇന്നലെ പൂവേ നിന്നെ തൊട്ടുഞാന്‍ തലോടുമ്പോള്‍
കുഞ്ഞിളം കവിളിന്മേല്‍ ഉമ്മവച്ചെന്നേ തോന്നീ
ഇന്നെന്തേ എനിക്കെന്റെ ഹൃത്തടം തുടിക്കുന്നൂ

വല്ലാതെ നിന്മെയ് കൊണ്ടെന്‍ നെഞ്ഞകം കനക്കുന്നൂ
കുഞ്ഞിളം കാറ്റില്‍തൂങ്ങി പൊങ്ങി ഞാന്‍ ആടിപ്പോകെ
അപ്പുപ്പന്‍ താടിക്കൊപ്പം പൊക്കത്തില്‍ പറന്നേപോയ്
ഇന്നെന്തേ ചുഴിക്കുത്തെന്‍ കവിളില്‍ കനല്‍ ചൂടായ്

തൊടിയില്‍ കിണറിന്റെ വക്കത്തെ ചാമ്പയ്ക്കന്നോ
നിറയെ പൂക്കും കാലം സ്നേഹത്തിന്‍ നിറമായി
അറിയുന്നെന്തേ ഞാനിന്നെന്നെ നോക്കിയിച്ചാമ്പ
പറയുന്നെന്തോ ശബ്ദം താഴ്ത്തിക്കാതിലോ കുളിരേകി

പുഴയും പുളഞ്ഞാടും വയലും നോക്കുന്നെന്നെ
വെറുതേ ചൊല്ലുന്നെന്തോ മര്‍മ്മര സ്വരമോടെ
അറിയുന്നെന്തോ മാറ്റം വന്നുപോയ് എനിക്കെന്തോ
നിറയുന്നുള്ളില്‍ വിങ്ങിപ്പോകുന്നൂ മനസ്സിപ്പോള്‍

പറയുന്നമ്മച്ചൂടിന്നെന്നോടു മകളെ നീ
വലുതായ്പോയീ പോകൂ വീടകം നേരം വൈകീ
അറിവീലെന്താണെന്റെ വലുപ്പം നറുലോകം
മറവില്‍ പോകുന്നതോ തെളിവീലൊന്നും മുന്നില്‍....