Wednesday, July 13, 2011

കുട്ടനാടന്‍ കാഴ്ചകള്‍ -വള്ളം കളി

'മൂലക്കാഴ്ച'- ചമ്പക്കുളം വള്ളം കളി

-കുട്ടനാടിന്റെ സാംസ്കാരിക തനിമയാണ് ജലോല്സവങ്ങള്‍ .... അത് തുടങ്ങുന്നത് ചമ്പക്കുളം വള്ളം കളിയോടെ ആണ് . ഇന്നാണ് ഈ വര്‍ഷത്തെ (14 ജൂലായ്‌ 2011 ) മൂലം വള്ളം കളി... മിഥുന മാസത്തിലെ മൂലം നക്ഷത്രത്തില്‍ പുണ്യ പമ്പാ നദിയുടെ കൈവഴിയായ ചമ്പക്കുളത്ത് ആറ്റിലാണ് ചുണ്ടന്‍ വള്ളങ്ങള്‍ മത്സരം നടത്തുന്നത്..

ആദ്യകാലത്ത് ഇത് 'മൂലക്കാഴ്ച' എന്നാണു പ്രസിദ്ധമായിരുന്നു... മറ്റു ജലമേളകളെക്കാള്‍ പഴക്കം ഇതിനുന്റ്റ്....400 വര്‍ഷം പഴക്കം... പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് ഈ വള്ളംകളി ... ചെമ്പകശ്ശേരി രാജവംശംക ചമ്പക്കുളം കല്ലൂര്‍ക്കാടു പള്ളി, അമ്പലപ്പുഴ ക്ഷേത്രം, കുറിച്ചി വലിയ കുടുംബം ... എന്നിവയുമായി മൂലം വള്ളം കളിക്ക് ബന്ധമുന്റ്റ്.... ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്രയാനിതിന്റെ ഐതിഹ്യം... വിഗ്രഹം ചമ്പക്കുളത്തെ ക്രിസ്ത്യന്‍ കുടുംബക്കടവില്‍ അടുത്തതും അവിടെ സന്ധ്യാ പൂജ നടത്തിയതും എല്ലാം കേരളത്തില്ന്റെ മത സഹിഷ്ണുതയുടെ അന്നത്തെ ചരിത്രം... ആദ്യ നാളുകളില്‍ ഇന്നത്തെപ്പോലെ മത്സര സ്വഭാവം ഇല്ലായിരുന്നു ...ഇന്നിപ്പോള്‍ വള്ളം കളിയുടെ നടത്തിപ്പ് ചുമതല ആലപ്പുഴ ആര്‍ ഡി ഓ വിനും കുട്ടനാട് തഹസീല്‍ ദാര്‍ക്കും ആണ്...

പേരിലെ വൈചിത്യ്രങ്ങള്‍.....




വാസ്തവത്തില്‍ ഒന്നു ഞെട്ടി. എത്രയോ തവണ ആ വഴിയലൂടെ പോയിട്ടുണ്ട്? പക്ഷേ കണ്ണില്‍ പെട്ടിട്ടില്ല. ഇന്നലെ പുലര്‍ച്ചെ, ആദ്യ വണ്ടിയില്‍ നാട്ടില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്കു പോകുമ്പോള്‍ മഴമൂലം അടച്ചിട്ടിരുന്ന ബസ്സിന്റെ ഷട്ടര്‍ ഉയര്‍ത്തി സ്ഥലമേതെന്നു നോക്കുമ്പോളാണ് ആ ബോര്‍ഡ് കണ്ണില്‍ പെട്ടത്.... പ്രസിദ്ധമായ കോട്ടയം ജില്ലയിയെ ഹോമിയോ കോളെജിന്റെ അടുത്ത പ്രധാന കവലയായ കുറിച്ചി ഔട്പോസ്റ്റ് ജംഗ്ഷനില്‍, ഒരു പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍....'തത്വമസി ഡ്രസ് ക്ളീനിംഗ് സെന്റര്‍-വസ്ത്രങ്ങള്‍ തേച്ചുകൊടുക്കപ്പെടും'!!
തത്വമസി- അതു നീയാകുന്നു.... വേദാന്തം.... ആത്യന്തികമായി തിരിച്ചറിയേണ്ട സത്യം....ആ വാക്യം പേരാക്കിയതോ പഴകിയ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കാനും തേച്ചു വൃത്തിയാക്കിക്കൊടുക്കാനുമുള്ള കട. ആ പുലര്‍വേളയില്‍ ഗീതാ ശ്ളോകം ഓര്‍മ വന്നു-
വാസംസി ജീര്‍ണാനി യഥാ വിഹായ....'' (വസ്ത്രം പഴയതുപേക്ഷിച്ചിട്ട് പുത്തന്‍ ധരിപ്പതു പോലെയത്രേ. ജീര്‍ണിച്ച ജീവന്‍ ത്യജിച്ചു ദേഹി പൂര്‍ണം ധരിക്കുന്നു വേറേ ദേഹം എന്ന് അതിനൊരു മലയാള പാഠം.) അങ്ങനെ തത്വമസി പഴയ വസ്ത്രത്തെ അലക്കിയും തേച്ചും പുതിയ ജീവനാക്കി മാറ്റുന്നു ഇവിടെ....
രസകരമാണ് ഇത്തരം ബോര്‍ഡുകളും പേരുകളും മറ്റും....
മുമ്പൊരിക്കല്‍ ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ കുത്തനെ നടത്തം നടന്നു കയറുകയാണ്. അങ്ങകലെ ഒരു ബോര്‍ഡ് 'സ്നേക്ക് ബാര്‍' -ദൈവമേ അങ്ങനെയുമോ എന്ന് ചിന്തിച്ചു ചെല്ലുമ്പോള്‍ അതു സന്ാക്സ് ആന്റ് കൂള്‍ ബാര്‍ ആയിരുന്നു. അത് ഹിന്ദിക്കാരുടെ ഇംഗ്ളീഷ് എന്നു സമാധാനിക്കാം. പക്ഷേ...
വേലിക്കെട്ടുകള്‍, അതും മുള്‍വേലിക്കെട്ടുകള്‍ക്ക് പ്രസക്തി കുറയുന്നുവെന്ന് നാം പ്രതീക്ഷിക്കുന്ന കാലം. ചൈനാ വന്‍മതില്‍ പൊളിഞ്ഞതും മറ്റും ആഘോഷിച്ചിരിക്കുന്ന ഇക്കാലത്ത് മുളളുകമ്പി വേലികള്‍ കെട്ടിക്കൊടുക്കുന്ന ഒരു സ്ഥാപനത്തിന് നടത്തിപ്പുകാര്‍ ഫ്രണ്ട്സ് എന്നു പേരിട്ടാല്‍?? ഉണ്ട്.. അങ്ങനെ ഒരു 'ഫ്രണ്ട്സ് മുള്ളുവേലികള്‍' ഉള്ളത് കുന്നംകുളത്തിനടുത്ത് ചാലിശ്ശേരിലയാണ്. ഒരു കഥ സംഭവ കഥ ഒരാള്‍ പറഞ്ഞത് ഓര്‍മ വരുന്നു... .. ഒരുദ്യോഗസ്ഥന്‍ അന്യദേശത്തേക്ക് സ്ഥലം മാറ്റം കിട്ടി, അവിടെ കുടുംബ സഹിതം താമസമായി. അദ്ദേഹം പ്രൊഫ. എം. എന്‍. വിജയന്‍ മാഷിനും പരിചയക്കാരണനായിരുന്നു... പുതിയ താമസസ്ഥലത്തെക്കുറിച്ചെല്ലാം പറയവേ പരാതിയായി പറഞ്ഞുവത്രേ, പുതിയ വീടിനു മതിലുകളില്ല എന്ന്. മാഷ് പറഞ്ഞു, വേണ്ട, മതിലു വേണ്ട.... അയാള്‍ പിന്നെയും പരാതി പറഞ്ഞു,,,, മാഷ് ചിരിച്ചുകൊണ്ട് ആവര്‍ത്തിച്ചു, മതിലുകള്‍ വേണ്ട... പക്ഷേ അയാള്‍ക്കുണ്ടോ മനസിലാകുന്നു, മാഷിന്റെ മനസ്.... പക്ഷേ, ഇന്‍ഡ്യാ-പാക് അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടുന്നവര്‍ പോലും ഞെട്ടിപ്പോയേക്കും ഫ്രണ്ട് മുള്ളുവേലികള്‍ കണ്ടാല്‍.....
കഴിഞ്ഞ ദിവസം ഇന്‍ഡ്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടില്‍ കയറി. മലയാളിയായ വേണുഗോപാലാണ് ക്യാപ്റ്റന്‍. അദ്ദേഹം ഒരു തൊപ്പി സമ്മാനിച്ചു. അഭിമാനത്തോടെ അതു സ്വീകരിക്കുന്നതായി ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഞങ്ങള്‍ കൊച്ചിയിലെ കുറേ മാധ്യമപ്രവര്‍ത്തകരെ ക്യാപ്റ്റന്‍ ക്ഷണിച്ചതാണ് കപ്പലിനെക്കുറിച്ച് വിശദീകരിക്കാന്‍. ആ കപ്പലില്‍ ഒരു എടിഎം കൌണ്ടറുണ്ട്. യൂണിയന്‍ ബാങ്കിന്റെ..... എടിഎം എനി ടൈം മണി എന്നുകൂടി വേണമെങ്കില്‍ വിളിക്കാവുന്ന ഓട്ടൊമേറ്റഡ് ടെല്ലിംഗ് മെഷീന്‍ ഇന്നൊരു സാര്‍വത്രികമായ സാങ്കേതിക വിദ്യയാണ്. മൊബൈല്‍ ഫോണ്‍ ടെക്നോളജിയും എടിഎം സാങ്കേതികയുമാണ് ഈ നൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കു കൂടി പ്രാപ്യമായ ജനസവനത്തിന്റെ വിപ്ളവം എന്നു പറയാം... അങ്ങനെ കപ്പലിലെ എടിഎം കണ്ട് അമ്പരന്ന ഞാന്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റയില്‍വേ റൂട്ടിലെ വാടാനാം കുറുശ്ശി സ്റ്റേഷനു മുമ്പുള്ള റയില്‍വേ ഗേറ്റില്‍ അമ്പമ്പമ്പരന്നുവെന്നു വേണം പറയാന്‍... അവിടെ ഒരു ബോര്‍ഡ്-എടിഎം കിച്ചന്‍ സെന്റര്‍!!! അവിടെ ഇറങ്ങി. നോക്കി ഇനി വല്ല സാങ്കേതിക സംവിധാനവുമാണോ... അല്ല.... 24 മണിക്കൂറും ചിക്കന്‍ കിട്ടുന്നിടമാണോ... അതുമല്ല... പിന്നെയോ ഒരു ചുരുക്കപ്പേര്, അത്രമാത്രം.........
മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കല്‍ ഒരു ആഘോഷ പരിപാടിയാണ്. ഓരോാര ജില്ലയും നഗരവും അവരുടെ മന്ത്രിമാരുടെ സ്ഥാന ലബ്ധിയില്‍ ആഹ്ളാദം കൊണ്ട് ബോര്‍ഡും ബാനറും എഴുതിവെച്ചു.... എറണാകുളം ജില്ലലില്‍നിന്നുള്ള മന്ത്രിക്ക് എക്സൈസ് വകുപ്പു കിട്ടിയപ്പോള്‍ ബാനറില്‍ ഒരു വിശേഷണം ഇങ്ങനെ--- ഏറെനാളായി ജനങ്ങളുടെ നെഞ്ചില്‍ കൂടുകെട്ടിയ...... ദൈവമേ, ഈ മന്ത്രിയെന്താ പക്ഷിയോ എന്നു സംശയിക്കരുതേ.. അതിനേക്കാള്‍ വിഷമം തോന്നിയത് നെഞ്ചു കൂടുകെട്ടിയിരിക്കുന്നവരെ ഓര്‍മിക്കുമ്പോഴാണല്ലോ.....
'മിലേനിയം കായക്കുലകള്‍' എന്നൊരു ബോര്‍ഡ് എറണാകുളത്തു കാണാം.... അമ്പലപ്പുഴയ്ക്കടുത്താണ് 'സൂര്യാ ഐസ് കമ്പനി' കണ്ടത്!! അറയ്ക്കല്‍ എന്നതിനു പകരം 'അറക്കല്‍' എന്നു ജൂവലറിക്കു പേരിട്ട് എഴുതിയിരിക്കുന്നത് പെരിന്തല്‍മണ്ണയിലോ പട്ടാമ്പിയിലോ എന്നുറപ്പില്ല..... തൃപ്പൂണിത്തുറക്കും ഉദയം പേരൂരിനും ഇടയ്ക്കാണ് 'മുല്ലപ്പന്തല്‍' എന്ന പേരില്‍ കള്ളുഷാപ്പുള്ളത്. ബ്യൂട്ടി പാര്‍ലറിന് പലതരം പേരുകള്‍ കണ്ടിട്ടുണ്ട്....പക്ഷേ ഫൈസല്‍ എന്നു പേരിട്ടാലോ.... അങ്ങനെയൊന്നുണ്ട് തിരുവനന്തപുരം ജില്ലയില്‍.... അങ്ങനെ എത്രയെത്ര രസകരമായ പേരുകള്‍.... എങ്കിലും തത്വമസി തുണിയലക്കു കട ..അദ്വൈത വേദാന്തം പോലെ പിടികിട്ടാതെ നില്‍ക്കുന്നു......