
ഇന്നലെ കണ്ടു ഞാന്‍ അമ്പിളിത്തെല്ലിനെ
കുന്നിലെ മാവിന്‍ മറവിലൂടെ
ശംഭുവിന്‍ പുണ്യ ജടാമുടിക്കെട്ടെന്റെ
നെഞ്ചില്‍ തെളിഞ്ഞു വിളങ്ങി വന്നു
കാര്‍ മേഘച്ചിന്തൊന്നു മുന്നില്‍ ചലിക്കവേ
കാകോളമായി നിന്നോര്‍മ തിങ്ങി
കാലകാലന്‍ തന്നെ കാലന്‍ വിഴുങ്ങാതെ
കാത്തൊരാ ദേവിയെന്‍ കണ്‍ നിറച്ചു
ഇന്ന് ഞാന്‍ സംശയിപ്പെന്‍ ദേവ ഞാന്‍ നോറ്റ
നല്‍ ശിവരാത്രി വ്രതം മുറിഞ്ഞോ
കുന്നിലെ മാവിന്‍ മറവിലൂടെ
ശംഭുവിന്‍ പുണ്യ ജടാമുടിക്കെട്ടെന്റെ
നെഞ്ചില്‍ തെളിഞ്ഞു വിളങ്ങി വന്നു
കാര്‍ മേഘച്ചിന്തൊന്നു മുന്നില്‍ ചലിക്കവേ
കാകോളമായി നിന്നോര്‍മ തിങ്ങി
കാലകാലന്‍ തന്നെ കാലന്‍ വിഴുങ്ങാതെ
കാത്തൊരാ ദേവിയെന്‍ കണ്‍ നിറച്ചു
ഇന്ന് ഞാന്‍ സംശയിപ്പെന്‍ ദേവ ഞാന്‍ നോറ്റ
നല്‍ ശിവരാത്രി വ്രതം മുറിഞ്ഞോ