
ശാന്തമാണെന്റെ മനസ്സിടം നീ തന്ന
സാന്ത്വനച്ചെപ്പിലെ വാക്കിന്റെയുമ്മയാല്
കാന്തമാണെന്റെ കവിള്‍തടം ചേണുറ്റ
ചാന്തിന്‍ നിറം ചേര്‍ത്ത നിന്‍വിരല് സ്പര്‍ശനാല്
നീറുന്ന വേദനക്കൂട്ടം മയങ്ങിയോ
മാറുന്നുവെന്േനാ മനക്കാറു ചെക്കനെ
ആരും മരിക്കാത്ത വീട്ടിലെങ്ങോ നിന്നി-
താരേ കടുകു വറുക്കും സുഗന്ധമോ
മാറാത്ത ദീനമാണെന്നന്നു ഡോക്ടറും
മാറിനിന്നാക്കുഞ്ഞുനഴ്സും മൊഴിഞ്ഞുവെ-
ന്നാരാണു ചൊന്നതെന്േനാര്‍മയില്ലി,ന്നലെ
മാറിയെന്‍ രോഗം- മരിച്ചതാരക്കരെ?
പാലത്തിലൂടെ കടന്നുപോകെ,പ്പാപ-
ഭാരം മറിഞ്ഞിതാ പൊള്ളുന്െനാരെണ്ണയില്
പാവം, പതിച്ചൂ, 'മറക്കൊല്ലയെന്െന'നീ-
വാവിട്ടു കേഴുന്നു, ഞാന്‍ കൈകള്‍ നീട്ടണോ?
കേറിവന്നെന്നെക്കയര്‍ത്തു നോവിച്ചു നീ
കേറിപ്പിടിച്ചു ഞെരിച്ചോരു നാളുകള്‍
താനേ മറഞ്ഞൂ ശരിക്കു ഞാനിപ്പൊളോ
വാനത്തു പാറുന്നു ഭാരമില്ലാതിതാ