
“1949-ജൂലൈ ഒന്നാം തീയതി തിരുവിതാംകൂറും കൊച്ചിയും യോജിപ്പിച്ച് 'തിരുവി താംകൂര്‍-കൊച്ചി' എന്ന പുതിയ സംസ്ഥാനം രൂപീകൃതമായി. 1956 നംവബര്‍ ഒന്നാം തീയതി മലബാര്‍ ജില്ലയെ തിരു-കൊച്ചിയോട് സംയോജിപ്പിച്ച് കേരളം എന്ന പേരില്‍ ഒരു പുതിയ സംസ്ഥാനം സ്ഥാപിതമായി.....”
കേരളത്തിന് കേരള സര്‍വീസ് ചട്ടപ്രകാരം 'വിര മിക്കല്‍' പ്രായമാകുന്നു, 55-ാം വയസിലേക്ക്. ഈ നവംബര്‍ ഒന്നിന് സംസ്ഥാനം പിറന്നിട്ട് 55 വര്‍ഷമാകുന്നു. വികസനം, പുരോഗതി, വളര്‍ച്ച തുടങ്ങിയ വാക്കുകള്‍ കൊണ്ടളന്നാല്‍ കേരളം എവിടെയെത്തി? കവി പാലാ പാടിയ തുപോലെ കേരളം വളരുന്നുണ്േടാ? സഖാവ് പി.കൃഷ്ണപിള്ള ആഹ്വാനം ചെയ്തതുപോലെ 'സഖാക്കളേ നാം മുന്നോട്ടു'പോയോ. പണ്ഡിറ്റ് നെഹ്രു ഓര്‍മിപ്പിച്ച, 'ഉറങ്ങുന്നതിനു മുമ്പു താണ്േടണ്ട മൈലു'കളില്‍ എത്ര നാം താണ്ടി. എന്നാല്‍, അത്രക്കു നിരാശപ്പെടാനില്ല; പക്ഷേ, ഏറെയൊന്നും നേട്ടങ്ങള്‍ അവ കാശപ്പെടാനുമില്ല. 'മുതിര്‍ന്ന പൌരത്വം' ആര്‍ജ്ജിച്ചെങ്കിലും ജനാധിപത്യത്തിലെ പക്വതക്കുറവിനു തെളിവായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പ്രബുദ്ധതബോംബേറിനും ബൂത്തു പിടുത്തത്തിനും മുമ്പില്‍ കൈപൊക്കി കീഴടങ്ങേണ്‍ണ്ടിവരുന്നു. രാഷ്ട്രീയത്തിനുമേല്‍ മതം ആധിപത്യം നേടുന്നു. മത നിര്‍ബന്ധങ്ങള്‍ സമൂഹക്രമം നിശ്ചയിക്കുന്നു. സാംസ്കാരത്തിനുമേല്‍ രാഷ്ട്രീയ പിടിവാശികളില്‍ മൃതദേഹങ്ങളും അനാദരിക്കപ്പെടുന്നു... സംസ്ഥാനം പിറന്നശേഷം ആറു വട്ടം ഇടതുപക്ഷം കേരളം ഭരിച്ചു. കമ്മ്യൂണിസ്റ്റുകള്‍ മൂക്കുവെട്ടി നാടു കടത്തിയ സിപി രാമസ്വാമിയുടെ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച വ്യവസായ സ്ഥാപനങ്ങളിലല്ലാതെ പുതിയതൊന്നിനെക്കുറിച്ച് അഭിമാനം പറയാന്‍ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ് പക്ഷത്തിനോ കഴിഞ്ഞിട്ടില്ല. ഇരുപക്ഷവും ഏറെ ഘോരഘോരം വാദിച്ച സ്മാര്‍ട്സിറ്റിയെന്ന ആനു കാലിക - ഐടി വ്യവസായ സംരംഭം ഇന്നും ഏട്ടിലെ പശുവാണ്; പുല്ലുതിന്നുന്നതേയില്ല. ദേശീയ പാതകള്‍ പലതും ചെറു നീളത്തില്‍ ഉണ്ടായെങ്കിലും എന്‍എച്ച് 47 നു ശേഷം കേരളത്തില്‍ ഗൌരവമുള്ള പാതകളൊന്നും ഉണ്ടായിട്ടില്ല. എം. സി. റോഡിനു ശേഷം മെച്ച മായൊരു സംസ്ഥാനപാതയും. റോഡു വീതിയും യാത്രാ വേഗവും തര്‍ക്കിക്കുമ്പോള്‍ റോഡിലെ കുഴികളില്‍ ചോരപ്രളയങ്ങള്‍. കേരളത്തില്‍ മരണനിരക്കിന്റെ കണക്കു തെറ്റിക്കാന്‍ അപകട മരണങ്ങള്‍ മത്സരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് അശാന്തിയുടെ താഴ്വരയെന്നു കുപ്രസിദ്ധമാകുന്നു. രാജ്യാന്തര ഭീകരപ്രവര്‍ത്തനത്തിന്റെ തായ്വേര് കേരളത്തിലാണെന്ന ആശങ്കയുളവാക്കുന്നതാണ് ആനുകാലിക തെളിവുകള്‍. ക്രമസമാധാന കാര്യത്തില്‍ കഷ്മീരും കേരളവും തമ്മി ലുണഢട 'അകലം' കുറഞ്ഞിരിക്കുന്നു. 'വയസാകുന്ന' കേരളത്തിന് ആരോഗ്യക്ഷയ മാണെവിടെയും. അന്യനാടുകള്‍ക്ക് അന്യമായ രോഗങ്ങള്‍ ഇവിടെ വ്യാപകമാകും. എലിപ്പനിയും മസ്തിഷ്കജ്വരവും ഉത്ക്കണ്ഠപ്പെടുത്തുന്നു. നാടുനീങ്ങിയെന്നു കരുതിയിരുന്ന കോളറയും കുഷ്ഠവും പോലും കേരള ത്തില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ക്ഷയരോഗവും കാന്‍സറും സംസ്ഥാനത്ത് ആശങ്കാകുലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് അശങ്കകളേറെ. ഉന്നതവിദ്യാഭ്യാസ രംഗത്തെ ആനുകാലിക വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിറ്റ് കുപ്രസിദ്ധി നേടിയ യൂണിവേഴ്സിറ്റികളുണ്ടാക്കിയ വിലയിടിവിനു ശേഷം സംസ്ഥാന വിദ്യാഭ്യാസ രംഗം ഇത്രയേറെ നി ലവാരത്താഴ്ചയനുഭവിക്കുന്ന കാലമില്ല. കേരളത്തില്‍നിന്ന് ഐ എ എസ് സെലക്ഷന്‍ നേടുന്നവരുടെ എണ്ണം ഏറെ കുറഞ്ഞു. മാതൃഭാ ഷയെ സിലബസിനു പുറത്താക്കി ഇംഗ്ളീഷ് ഭ്രമം വിലസുന്നെങ്കിലും സംസ്ഥാനത്തു യുജിസി പരീക്ഷ പാസായത് ഒരാള്‍!! 'കേരളം ഭ്രാന്താലയമാണെ'ന്ന് വിശേഷിപ്പിക്കപ്പെട്ടത് ജാതിവ്യവസ്ഥയുടെ മാമൂലുകളടിസ്ഥാനമാക്കിയായിരുന്നു. അവിടെ നിന്ന് കേരളം എത്ര വളര്‍ന്നുവെന്നു നോക്കിയാല്‍ സ്ഥിതി കഷ്ടമാണ്. അന്ന് ജാതികള്‍ 64-ഉം ഉപജാതികള്‍ 220 ആയിരുന്നുവെന്നാണ് കണക്ക്. ഇന്ന് അതിലും അവാന്തര വിഭാഗമുണ്ടാണ്‍യി പടര്‍ന്നു. മുമ്പ് ജാതിയുടെ പേരില്‍ അഗവണനയായിരുന്നുവെങ്കില്‍ ഇന്ന് പരിഗണ നകള്‍ക്ക് ജാതി പറയുന്നുവെന്നു വ്യത്യാസം മാത്രം. 1986-ലെ സെന്‍സസ് പ്രകാരം പട്ടികജാതി-പട്ടികവര്‍ഗം-പിന്നോക്കക്കാര്‍ എന്നീ വിഭാഗങ്ങളില്‍ മാത്രം പെടുന്ന ജാതികള്‍ 35 എണ്ണമാണ് പിന്നോക്കസമുദായങ്ങളുടെ എണ്ണം പ്രധാനമായും 68 ആണ്. ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ 170 വരും.പ്രബുദ്ധ കേരളത്തില്‍ നമ്മുടെ ആശയപ്പോരാട്ടം ജാതി യും മതവുമില്ലാത്ത 'ജീവനു' വേണ്ടി യാണെന്നത് വെറും 'പൊങ്ങച്ചം'. 1848-ല്‍ ദിവാന്‍ ശങ്കരവാരിയര്‍ ആണ് ആദ്യമായി കേരളത്തില്‍ സര്‍ക്കാര്‍ വക ആശുപത്രി സ്ഥാപിച്ചത്. അതാണ് ഇന്നത്തെ എറണാകുളം ജനറല്‍ ആശുപത്രി. അതിനുശേഷം കാല്‍നൂറ്റാണ്ട് ആ വകുപ്പില്‍ ഒന്നും നടന്നില്ല. 1875-ലാണ് തൃശൂരില്‍ അടുത്ത സര്‍ക്കാര്‍ ആശുപത്രി വന്നത്. പക്ഷേ പില്‍ക്കാലത്ത് കേരളം ആരോഗ്യരംഗത്ത് ഇന്‍ഡ്യക്കു മോഡലായി. കുറഞ്ഞ ശിശുമരണനിരക്ക്, ദീര്‍ഘാരോഗ്യശേഷി, മരണനിരക്കില്‍ കുറവ്..... പക്ഷേ ആ പ്രതാപം ഇന്നു മങ്ങി. സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഇടപാടുകള്‍ക്ക് ആക്ഷേപങ്ങള്‍ ഏറെയാണ്. സ്വകാര്യാശുപത്രികളുടെ 'ചികിത്സക്കൊള്ള'ക്ക് ഏറ്റവും ഇരയാകുന്നത് കേരളീയരാണത്രെ. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം ആധുനിക കാലത്ത് വന്‍ ബിസിനസായി മാറിയപ്പോള്‍ ചികിത്സാവിശ്വാസ്യതക്ക് ഇടിവു സംഭവിച്ചുവെന്നും ആരോപണമുണ്ട്-ഒരു പഴയ ചരിത്രം : 1892-ാമാണ്ടില്‍ തൃശിവ പേരൂരിന് 14 രോഗികള്‍ക്കു വേണ്ട സൌകര്യങ്ങളോടുകൂടി ഒരു ഭ്രാന്തശാല ഏര്‍പ്പെടുത്തിയെന്ന് ചരിത്ര രേഖ. ഇന്നു കേരളത്തില്‍ എവിടെയും ലൈംഗികോത്തേജന മരുന്നു വിപണനമാണ് തകൃതിയായി നടക്കുന്നത്. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും നാലുവയസുകാരി ബലാത്സംഗത്തിനിരയാകുന്നതും കേരള ജനതയെ ഞെട്ടിക്കാതായിത്തുടങ്ങി. സ്ത്രീകളുടെ സാമൂഹ്യ പദവിയില്‍ ഉയര്‍ച്ചയുണ്ടായി. സ്ത്രീസംഘടിത ബോധത്തിന്റെ വിപ്ളവം അടുക്കളയില്‍ നിന്ന് അവരെ പുറത്തിറക്കി. തെരഞ്ഞെടുക്കപ്പെടാന്‍ സംവരണാനുകൂല്യം 50 ശതമാനമായതു മാത്രമല്ല നേട്ടം. തൊഴിലില്‍, പൊതു വേദിയില്‍ സാമൂഹിക രംഗത്ത് എല്ലാം 'തുല്യ'പദവി കിട്ടുമ്പോഴും സംഘടനകളിലൂടെ ശക്തരാകുമ്പോഴും വലിയ വിഭാഗം സ്ത്രീകളുടെ വളര്‍ച്ച കുടുംബ ശ്രീകളുടെ 'വെയ്സ്റ്റ് മാനേജ്മെന്റി'ലേക്കു മാത്രം ഒതുങ്ങിപ്പോകുന്നില്ലേ എന്നും സംശയം ജനിക്കാം. സ്ത്രീകളുടെ ജീവിത സ്വാതന്ത്യ്രം വര്‍ ദ്ധിച്ചു. നിരത്തില്‍ വാഹനമോടിക്കാന്‍, രാത്രിയില്‍ ഒറ്റക്കു സഞ്ചരിക്കാന്‍, ഭരണ സാരഥ്യം വഹിക്കാന്‍ കഴിയുന്ന സ്ത്രീ കളുടെ എണ്ണം വര്‍ദ്ധിച്ചു. പുരുഷമേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. പക്ഷേ ഒപ്പം വിവാഹപ്പന്തലില്‍ തന്നെ സംഭവിക്കുന്ന വിവാഹമോചനക്കേസു കള്‍ വര്‍ദ്ധിച്ചു. സ്ത്രീകള്‍ വഞ്ചിക്കപ്പെ ടുന്നതിന്റെ എണ്ണം കുറയുന്നില്ല. പൊതു ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളീയര്‍ പിന്നിലാണ്. സ്വന്തം കാര്യങ്ങള്‍, പരമാവധി പോയാല്‍ സമുദായകാര്യങ്ങള്‍, ചിലപ്പോള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍. അതിനപ്പുറം ഒന്നുമില്ലെന്നാണ് ആക്ഷേപം. കേന്ദ്രത്തില്‍ ഒരു സര്‍ക്കാരിനെ കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റംഗങ്ങളും പിന്തുണച്ച സന്ദര്‍ഭത്തിലും ഒന്നിച്ചു നിന്നു സംസ്ഥാന താല്‍പര്യം നേടാന്‍ നമുക്കു കഴിഞ്ഞില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എംപിമാരുടെ സര്‍ക്കാര്‍ കൂടിയാലോചനകള്‍ പോലും പോര്‍വിളി അരങ്ങുകള്‍ മാത്രമാകുന്നു. ചരിത്രം പറയുന്നു:-തിരുവിതാംകൂറില്‍ ദിവാന്‍ ഓസ്റ്റിന്റെ കാലത്ത് ക്രിസ്ത്യാനി-ഈഴവ-മുസ്ളിം സമുദായങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ നേടിയെടുക്കാന്‍ മൂന്നു സമുദായങ്ങളും ഒന്നിച്ചു പ്രക്ഷോഭം തുടങ്ങി. 1933 ഏപ്രില്‍ രണ്ടിന് വടക്കന്‍ പറവൂരില്‍ യോഗം കൂടി. പില്‍ക്കാലത്ത് 'നിവര്‍ത്ത ന'പ്രക്ഷോഭമായി. ഇന്ന് കേരളത്തിന്റെ ആവശ്യവും ഇത്തരത്തില്‍ യോജിച്ചൊരു സംരംഭമാണ്; രാഷ്ട്രീയാവകാശങ്ങള്‍ക്കല്ല, സംസ്ഥാനആവശ്യങ്ങള്‍ക്ക്. പക്ഷേ, തലസ്ഥാനത്തുനിന്ന് ഷൊര്‍ണൂര്‍ വരെ ഓടുന്ന 'തീവണ്ടിക്കു' പേര് വേണാട്. വണ്ടി കണ്ണൂര്‍ വരെ നീണ്ടാല്‍ മലബാര്‍. കൊച്ചിയില്‍ കെഎസ്ആര്‍ടിസി സിറ്റി സര്‍വ്വീസ് നടത്തിയാല്‍ പേര് തിരു-കൊച്ചി. 'കേരള'മെന്ന് പേര് വീഴണമെങ്കില്‍ വണ്ടി സംസ്ഥാനം വിട്ടു ഡല്‍ഹിക്കു(കേരളാ എക്സ്പ്രസ്) പോകണമെന്നാണ് സ്ഥിതി. കേരളം വിട്ടാല്‍ മലയാളികള്‍ക്ക് ഈ ഒരുമയുണ്ടുതാനും. സംസ്ഥാനം വളര്‍ന്നുവെന്ന പ്രതീതിയുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നം പോലും ആദ്യ-ലോഞ്ചു ചെയ്യാന്‍ കേരളം തിരഞ്ഞെടുക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിപണന ഷോറൂമുകള്‍ കേരളത്തില്‍ തുറക്കപ്പെടുന്നു. ഷോപ്പിംഗ് മാളുകളും കൂറ്റന്‍ പ്രോജക്ടുകളുടെ സാങ്കേതിക സഹായ കേന്ദ്രങ്ങളും കേരളത്തില്‍ ഉണ്ടാകുന്നു. ആളോഹരി വരുമാനത്തില്‍ കേരളം മുന്‍ നിരയിലേക്ക്. ആഡംബര ജീവിതത്തിനും കേരളം മോഡലായിരിക്കുന്നു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സാധാര ണക്കാര്‍ക്കും ഫാഷന്‍ ആയിക്കഴിഞ്ഞു. പക്ഷേ, ഇക്കഴിഞ്ഞ ജനാധിപത്യ വിശ്വാസ പരീക്ഷണത്തിലും ഇടുക്കിയിലെ ഇടമലക്കുടിയില്‍ വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനവുമില്ലാഞ്ഞതിനാല്‍ ഹാം റേഡിയോ ആയിരുന്നു സഹായമായത്. ഓഹരിക്കമ്പോളത്തില്‍ ലിസ്റ്റുചെയ്യപ്പെടുന്ന കേരളത്തില്‍നിന്നുള്ള വാണിജ്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നു. ഫാഷന്‍ ഷോകളും നൈറ്റ് ഷോപ്പിംഗു മുള്‍പ്പെടെ വാണിജ്യത്തിന്റെ പുതിയ വേദികള്‍ തുറക്കപ്പെടുന്നു. ടൂറിസം വികസനത്തിന്റെ മേഖലയില്‍ കേരളത്തിന്റെ സ്ഥാനം ലോക നിലവാരപ്പട്ടികയില്‍ മുകളിലെത്തുന്നു. ജ്ഞാനപീഠ പുരസ്കാര വേദിയില്‍ കേരളവും മലയാളവും ആദരിക്കപ്പെടുന്നു. സംസ്ഥാനത്ത് തര്‍ക്കവും വിവാദവും അരങ്ങു തകര്‍ക്കുന്നെങ്കിലും ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ മലയാളവും മലയാളിയും ബഹുമാനിക്കപ്പെടുന്നു. പക്ഷേ 55 ആകുമ്പോള്‍ കേരളത്തിന്റെ കീര്‍ത്തികള്‍ പലതും മങ്ങിക്കൊണ്ടിരിക്കുന്നു. മദ്യോപഭോഗത്തിലും മാഫിയാ പ്രവര്‍ത്തനത്തിലും ഭീകരപ്രവര്‍ത്തനത്തിലും കേരളം ഒന്നാമതെത്തുന്നത് ഭൂഷണവുമല്ലല്ലോ. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക മേഖല യിലും വ്യവസായത്തിലും കേരള മോഡല്‍ പരാജയമാണെന്നു വരുന്നതും നല്ല വാര്‍ത്തയല്ല. പക്ഷേ, ഒരു കാലത്ത് അതിരൂക്ഷമായിരുന്ന തൊഴിലില്ലായ്മ യെച്ചൊല്ലിയുള്ള തെരുവുപ്രകടനങ്ങള്‍ ഇന്നില്ല, രാഷ്ട്രീയത്തിന്റെ പേരില്‍ കൊടിപിടിച്ചിറങ്ങി തെരുവു തടയുന്ന പ്രക്ഷോഭങ്ങളും കുറഞ്ഞു. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 60 വയസു കഴിഞ്ഞവര്‍ 60 ശതമാനത്തിലധികമാകാന്‍ പോകുകയാണ്. സ്വാശ്രയകേരളമെന്ന ആശയം നടപ്പായിട്ടില്ലെങ്കിലും 'സ്വന്തം കാര്യം' നോക്കാനുള്ള വഴിയില്‍ കേരളീയര്‍ തിരിഞ്ഞു. പക്ഷേ, സാമൂഹ്യബോധത്തിന്റെ അഭാവത്തില്‍ സംസ്ഥാനത്തിന്റെ ഈ പുരോഗതി വളര്‍ച്ച, വികസനം തുടങ്ങിയ വയെ നിരാശയുടെ ദശാകാലമെന്നേ ആരും പറയൂ. വാല്‍കഷണം: ലോട്ടറിയും മദ്യവില്‍പ്പ നയുമാണ് കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗം. മദ്യദുരന്തങ്ങള്‍ക്ക് അന്തമില്ല. ലോട്ടറിയും ദുരന്തമാണെന്ന് തെളിയുന്നു. ഒടുവില്‍ പുറത്തുവന്ന വിവരപ്രകാരം ലോട്ടറിയിലെ പിഴവുകള്‍ക്കു തക്കസമയത്തു പരിഹാരം കാണാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാഞ്ഞതിനാല്‍ സംസ്ഥാനത്തിന് 5000 കോടി നഷ്ടമുണ്‍ണ്ടായെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക, ഇന്നത്തെ പ്രതിപക്ഷനേതാവ് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രി അന്നത്തെ പ്രതിപക്ഷ നേതാവുമായിരിക്കെയാണ് ആദ്യം ലോട്ടറിത്തട്ടിപ്പെന്ന വിവാദം ഉണ്‍ണ്ടായത്!!!