Wednesday, July 20, 2011

ബതിലഹേം...

തണുപ്പിന്‍ തന്ത്രികള്‍ മീട്ടി താരാട്ടും പാടി വന്നുനീ
തളിരാം മേനി തൊട്ടെന്നെ താങ്ങാനാളേറെയാര്‍ത്തുവോ
തൊഴുത്തില്‍ തനുവെത്തന്റെ കരത്താല്‍ കാത്തണയ്ക്കുവാന്‍
കൊതിച്ചോന്‍ മല കേറീ നീ മരക്കുരിശുമായഹോ
കിരീടം മുള്ളുതാന്‍ തീര്‍ത്തൂ കാലില്‍ മുള്ളാണി കുത്തിയോ
ഹൃദയം നീ തുറന്നന്നു കാട്ടീ മാനവ ധര്‍മവും
അറിഞ്ഞീലാരുമന്നിന്നും സ്നേഹ-ദ്വേഷ വിഭിന്നത
അറിവീലാരുമിന്നും പോല്‍ സ്നിഗ്ധ പ്രേമ പ്രഹേളിക
തണുപ്പിന്‍ തന്മയത്വത്തെ,മയക്കത്തെ ഉണര്‍ത്തിയീ
ക്രിസ്മസ് കരോള്‍ വിനിര്‍ഘോഷം കതെക്കൊട്ടിയുണര്‍ത്തവെ
കുന്തിരിക്കപ്പുകയുടെ, നീണ്ട ണാം ണാം സ്വനങ്ങള്‍ തന്‍
ഓര്‍മ കാറ്റില്‍ പടരവേ നിന്റെ സ്നേഹം തൊടുന്നു ഞാന്‍....

December 24, 2009

No comments:

Post a Comment