Wednesday, July 20, 2011

പഴയ കലണ്ടറും ഡയറിയും.....2009

കൊഴിയുന്നു കലണ്ടറിന്‍ കറുപ്പില്‍
നിരയായ് കോര്‍ത്ത ചുവപ്പു കള്ളിയില്‍
ഒരുവര്‍ഷമെടുത്തടുക്കിവച്ചോ
രതി വൈചിത്ര്യ വിശാലപദ്ധതി

വരിയായ് ചെര്‍ത്ത ദിനാന്ത ഭംഗിതന്‍

കുറിമാനങ്ങള്‍ നിറഞ്ഞ പുസ്തകം
എഴുതാനിനി ശിഷ്ടമുള്ളതോ
കണിശം രണ്ടു വെളുത്ത താളുകള്‍

ഒരുവേള മറിച്ചു നോക്കി ഞാന്‍

എഴുതിക്കൂട്ടിയ സ്വന്തമക്ഷരം
ക്ഷരമായ് പോയവയേറെ എന്തിന-
ക്ഷരമാക്കാന്‍ കൊതിപൂണ്ടിവറ്റെ ഞാന്‍

എരിയും മനമോടെയോര്‍ത്തുപോയ്

നരയും സ്വപ്ന മനസ്സുമായി ഞാന്‍
നവവര്‍ഷപ്പകലന്തി കൂമ്പുമ-
ച്ചുവരില്‍ നോക്കിയിരുന്ന നാളുകള്‍..

ഒരു നിശ്ചയമില്ലയെങ്കിലും

ദൃഢമായ് നിശ്ചയ ബുദ്ധി വച്ചതില്‍
കഠിനാക്ഷരമാ‍യ് കുറിച്ചു ഞാ-
നിതുവര്‍ഷം മമ വര്‍ഷമാക്കിടും

വിവിധം പ്ലാനുകളോര്‍ത്തുവച്ചു

പലകോണീന്നവ മുന്‍ക്രമം നിനച്ചു
മലരും തലയില്‍ ചുമന്നു പോയോ-
രരുതാക്കഥ വീണ്ടുമേ സ്മരിച്ചു...

‘ഇനി യാത്ര പറഞ്ഞിടട്ടെ ഞാന്‍

ദിനസാമ്രാജ്യപതേ ദിവസ്പതേ’ (ആശാനും സീതക്കും വിയോഗിനിക്കും നമസ്കാരം)
പുലരൂ നവവര്‍ഷ നാളുമായ്
മമ ജീവാര്‍ക്ക ജ്വലിക്കുകെന്നില്‍ നീ.....
December 31, 2009

No comments:

Post a Comment