
വാക്കിന്നു മധുരം ചേര്‍ക്കാന്‍
ചേര്ക്ക നീ നിന് കടാക്ഷവും
പോക്കനര്ത്ഥങ്ങള് നാക്കിന്മേല്
വാക്കിനമ്മേ സരസ്വതീ....
വഴിക്കു വാക്കുകള്‍ തമ്മില്‍
ഏറ്റുമുട്ടുന്നു നിത്യവും
അവര്‍ക്കു വഴികാണിക്കാന്‍
വാക്കിനമ്മേ തുണയ്ക്കുക...
അമ്പലക്കോണിലമ്മയ്ക്കു-
ള്ളാള്പൊക്കപ്രതിമയ്ക്കുമേല്
ആയുര്വേദപ്പരസ്യം ഹാ!
സാരസ്വത ഘൃതപ്പുകള്
അഷരം കൂട്ടി വായിച്ചാല്‍
പലതും തെറ്റുമെങ്കിലും
‘ഹരി‘ നാവില്‍ കുറിയ്ക്കാനായ്
കോണ്‍ ട്രാക്ടേറ്റാന് ‘ജഗദ്ഗുരു”
ഉണ്ണിയെ മടിയില്‍ ചേര്‍ത്തു
തൊണ്ടപൊട്ടിച്ചു ചൊല്ലിപോല്‍
‘അരീ സ്രീ ഗണപതായേ”-ഛെ-
ചെക്കന് പൂശീ മുഖത്തതാ.
പലര്‍ക്കും കഴിയാഞ്ഞോരാ
മഹാസാമൂഹ്യ വിപ്ലവം
നടത്തിയമിടുക്കന് നീ
“നഗ്നരാജന്” നടുങ്ങിപോല്
മകന് അക്ഷര നോവായി-
ട്ടച്ഛന്മടിയിരുന്നിതാ
‘അമ്മേ‘ വിളി മുഴക്കുന്നു
അമ്മ ഫോട്ടോ പിടിക്കലില്‍...
അങ്ങു മൂകാംബികാ ക്ഷേത്ര-
പ്പരപ്പില് നിന്നു വാര്‍ത്തകള്‍
ഇങ്ങു കിട്ടുന്നു നമ്മുക്കീ
ഡിജിറ്റല്‍ വിപ്ലവം വഴി
അവള് ചൊല്ലുന്നു വൃത്താന്തം
മംഗ്ലീഷ് ഭാഷയിലിങ്ങനെ
ഇന്നു “വിദ്ധ്യാരംബം നാം
ബാഷയെ കീപ്പു ചെയ്യണം“
വാക്കമ്മേ കാക്കുകെന്നമ്മേ
വാക്കിനെ കാക്കുവാന്‍ സദാ
പേക്കിനാവിങ്കലും ചേര്ക്കാ
തിരിക്കാന്‍ ചീത്ത വാക്കിനെ....
ചേര്ക്ക നീ നിന് കടാക്ഷവും
പോക്കനര്ത്ഥങ്ങള് നാക്കിന്മേല്
വാക്കിനമ്മേ സരസ്വതീ....
വഴിക്കു വാക്കുകള്‍ തമ്മില്‍
ഏറ്റുമുട്ടുന്നു നിത്യവും
അവര്‍ക്കു വഴികാണിക്കാന്‍
വാക്കിനമ്മേ തുണയ്ക്കുക...
അമ്പലക്കോണിലമ്മയ്ക്കു-
ള്ളാള്പൊക്കപ്രതിമയ്ക്കുമേല്
ആയുര്വേദപ്പരസ്യം ഹാ!
സാരസ്വത ഘൃതപ്പുകള്
അഷരം കൂട്ടി വായിച്ചാല്‍
പലതും തെറ്റുമെങ്കിലും
‘ഹരി‘ നാവില്‍ കുറിയ്ക്കാനായ്
കോണ്‍ ട്രാക്ടേറ്റാന് ‘ജഗദ്ഗുരു”
ഉണ്ണിയെ മടിയില്‍ ചേര്‍ത്തു
തൊണ്ടപൊട്ടിച്ചു ചൊല്ലിപോല്‍
‘അരീ സ്രീ ഗണപതായേ”-ഛെ-
ചെക്കന് പൂശീ മുഖത്തതാ.
പലര്‍ക്കും കഴിയാഞ്ഞോരാ
മഹാസാമൂഹ്യ വിപ്ലവം
നടത്തിയമിടുക്കന് നീ
“നഗ്നരാജന്” നടുങ്ങിപോല്
മകന് അക്ഷര നോവായി-
ട്ടച്ഛന്മടിയിരുന്നിതാ
‘അമ്മേ‘ വിളി മുഴക്കുന്നു
അമ്മ ഫോട്ടോ പിടിക്കലില്‍...
അങ്ങു മൂകാംബികാ ക്ഷേത്ര-
പ്പരപ്പില് നിന്നു വാര്‍ത്തകള്‍
ഇങ്ങു കിട്ടുന്നു നമ്മുക്കീ
ഡിജിറ്റല്‍ വിപ്ലവം വഴി
അവള് ചൊല്ലുന്നു വൃത്താന്തം
മംഗ്ലീഷ് ഭാഷയിലിങ്ങനെ
ഇന്നു “വിദ്ധ്യാരംബം നാം
ബാഷയെ കീപ്പു ചെയ്യണം“
വാക്കമ്മേ കാക്കുകെന്നമ്മേ
വാക്കിനെ കാക്കുവാന്‍ സദാ
പേക്കിനാവിങ്കലും ചേര്ക്കാ
തിരിക്കാന്‍ ചീത്ത വാക്കിനെ....
വാക്കും കണ്ണും പഴുത്തുപോയവര്‍ വാക്കമ്മയ്കുള്ള ഈ നിവേദ്യം കാണട്ടെ..കാണുമോ?
ReplyDelete