കണ്ണും കണ്ണനും
'ചരിഞ്ഞു ചാഞ്ഞു വളഞ്ഞിക്കാലടി
നടന്നു നീങ്ങുവതെങ്ങോട്ടാ?'
"ഇറങ്ങുകമ്മേ, ഗോകുലമെല്ലാ-
മൊരുങ്ങിനില്പ്പതു കണ്ടില്ലേ?''
'ഇതെന്തു കോലം? കയ്യില്‍ കോലും
മൌലിയിലയ്യാ പീലിയതും?'
"മറന്നുവോ എന്നമ്മേ നീയിതു?
മണിക്കുരുന്നിന്‍ തിരുനാളായ്. . . ''
നിറഞ്ഞു ഗ്രാമം നഗരവുമെല്ലാ,
മമ്പാടിക്കൊരു മത്സരമായ്
അറിഞ്ഞുകേട്ടവരെല്ലാരും പോ-
ന്നണഞ്ഞു മഞ്ഞക്കടലായി
ഉയര്ന്നുകേള്ക്കുന്നെവിടെയുമിവിടെ-
യുമിനിപ്പുചൊരിയും മൃദുനാദം
മറഞ്ഞുനിന്നാ കാറൊളി വര്ണ്ണന് മുഴക്കു-
മോടക്കുഴല്‍ വിളിയാകാം
അടുത്തുവന്നെല് കവിളിലൊരുമ്മയ-
തുതിര്ത്തുപോയൊരു കുളിരലയില്‍
തണുപ്പുതോന്നിച്ചയ്യാ കണ്ണന്
പീലിയുഴിഞ്ഞൊരു സുഖമാകാം
അകന്നുപോകുന്നെന്നോ കളമൃദു-
നൂപുരരഞ്ജിത മണിനാദം
പിരിഞ്ഞൊടെല്ലേ പൊന്നേ, നീയെന്‍
നിതാന്ത ജീവനരസമല്ലേ….
കാവാലം ശശികുമാര്‍
കൊടും ചൂടില്‍ മോരും വെള്ളം പോലെ . സുഗതയുടെ കാളിയമര്‍ദ്ദന ദ്രുതതാളം.
ReplyDeleteനന്ന്.നന്ദി
Great lines sir.. I wish I would have seen these more earlier
ReplyDelete