Sunday, August 22, 2010

ലജ്ജിക്കുക മമ നാടേ.....രണ്ടു വാര്‍ത്തകള്‍ വായിച്ചു സങ്കടപ്പെടുകയോ സന്തോഷിക്കുകയോ എന്താണു വേണ്ടതെന്ന ചിന്ത ഇനിയും എങ്ങും എത്തിയിട്ടില്ല.... നിങ്ങളോടെല്ലാം അതു പങ്കു വക്കാമെന്നു കരുതി.....
ആദ്യമായി നമ്മുടെ തിരുവോണത്തിനു ഇന്‍ഡ്യന്‍ പാര്‍ലമെന്റിനും അവധി കൊടുത്തതു നല്ല കാര്യമായി എന്നു പറയട്ടെ... ഇതു നമ്മുടെ സംസഥാനവും എം പി മാരും ഒറ്റക്കെട്ടായി നേടിയ കാര്യമാണെങ്കില്‍ അവര്‍ സംസ്ഥാനത്തിന്റെ മറ്റു പല ആവശ്യങ്ങളും നേടാന്‍ ഇങ്ങനെ ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാകണമെന്നും അപേക്ഷിക്കട്ടെ...
ആ രണ്ടു വാര്‍ത്തകളിലേക്കു നോക്കാം-
വാര്‍ത്ത 1
എം പി മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു... 300 ശതമാനം കൂട്ടിയതു പോരാ 500 ശതമാനം കൂട്ടണമെന്നാവശ്യം ഉയര്‍ന്നു....എത്ര കൂട്ടിയെന്നുറപ്പില്ല... എത്രയായാലും അതു മതിയാവില്ല...വരും വര്‍ഷങ്ങളിലും കൂട്ടിയേക്കും കൂട്ടട്ടെ... അവരെല്ലാം കൂടി ഉള്‍പ്പെടുന്ന (നമ്മളും ഭാഗഭാക്കായ) സര്‍ക്കാരിന്റെ ഭരണത്തിങ്കീഴിലാണല്ലൊ അവശ്യ സാധനങ്ങള്‍ക്കു വാണം പോലെ വില കുതിച്ചു കയറുകയാണല്ലോ അനുദിനം.. ജീവിത ചെലവനുദിനം വര്‍ദ്ധിച്ചു മുന്നേറുമ്പോള്‍ ഈ ശമ്പള വര്ദ്ധന അവശ്യമാണ്....എം പി മാരുടെ ശമ്പളം കൂട്ടും മുമ്പേ നീതിന്യായ വകുപ്പിലും ശമ്പള വര്‍ദ്ധന പതിവാണ്,,,,

വാര്‍ത്ത 2.
ഓണത്തോടനുബന്ധിച്ചു സര്‍ക്കാര്‍ കേരളത്തിലെ 65 രാജ കുടുംബങ്ങള്‍ക്കു ഓണക്കോടി വാങ്ങാന്‍ 15 രൂപ വീതം നല്‍കി!!!!!!!!!!!! ഉത്രാടക്കിഴി!!!!!രാജഭരണകാലം അവസാനിച്ചപ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആണത്രെ ഓണപ്പുടവ വാങ്ങാനുള്ള 15 രൂപയുടെ ഈ കൈമാറ്റം.. കോട്ടയത്തെ വയസ്കര രാജകുടുംബാങ്ങള്‍ക്ക് കൊട്ടാരത്തിന്റെ കോട്ടയം തഹസീല്‍ദാറാണു 15 രൂപയുടെ നാണയങ്ങള്‍ അടങ്ങിയ കിഴി നല്‍കിയത്.....
15 രൂപ!!!!!
ഏറെ പറയേണ്ടെന്നു തോന്നുന്നു.... ഈ പണക്കിഴി ഒന്നുകില്‍ നിര്‍ത്തണം... അല്ലെങ്കില്‍ കൂട്ടണം...ഈ പണം കൊണ്ടല്ല അവരൊന്നും ഓണപ്പുടവ വാങ്ങുന്നതെന്നതു വാസ്തവം... എന്നാള്‍ ഈ 15 രൂപ വേണ്ടെന്നു പറയാത്തത് രാജകുടുംബാംഗങ്ങളുടെ മര്യാദ... ജനാധിപത്യത്തില്‍ ആരും കാണിക്കാത്ത മര്യാദ.....ലജ്ജിക്കുക മമ നാടേ.....

4 comments:

 1. നാണം കേട്ട ഇത്തരം ആചാരങ്ങള്‍ തുടരുവാനുള്ള വ്യഗ്രത അധികാര വര്‍ഗം വളരെ ഉത്സാഹപൂര്‍വ്വം പ്രകടിപ്പിക്കുമ്പോഴും നൂറിരട്ടി വരെ സ്വന്തം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി ഭരണ പ്രതിപക്ഷമാന്യേ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ച മിടുക്കന്മാര്‍ ഇത്തരം പിച്ച കൊടുക്കുന്ന എരപ്പാട് നിര്‍ത്തി ആദരനീയറും പ്രജാവല്സലരും ആയിരുന്ന രാജ കുടുംബത്തോടുള്ള അനാദരവ് അവസാനിപ്പിക്കനെങ്കിലും തയ്യാറായെങ്കില്‍ ,........അതിനുള്ള പ്രത്യാഘാതം ഗുരുതരമാകും എന്ന് ഓര്‍മിപ്പിക്കട്ടെ .....

  പിന്നെ ഇടതു പക്ഷ സര്‍ക്കാരിലെ ഒരു മന്ത്രിക്കു വയറ്റില്‍ നിന്ന് പോയില്ല എങ്കില്‍ പോലും അതില്‍ ഗ്രൂപ്പും അനൈക്യവും കാണുന്ന ,.........അച്ചായന്റെയും ,...വയനാട്ടിലെ സുല്‍ത്താന്‍ വീരന്‍ ചേട്ടന്റെയും പത്ര ദൃഷ്ട്ടികളില്‍ ഈ വാര്ര്ത്ഹ പെടാത്തത് എന്താണോ ആവോ
  ഇത്തരം വാര്‍ത്തകള്‍ ഇനിയും ഞങ്ങള്‍ക്കായി പകര്‍ത്തുമല്ലോ ?

  ജനാധിപത്യം വിജയിക്കട്ടെ

  സ്നേഹ പൂര്‍വ്വം
  അനില്‍ കുര്യാത്തി

  ReplyDelete
 2. പാര്‍ലിമെന്ററി പണാധിപത്യം ?

  ReplyDelete
 3. ദുരാചാരികളായ പുതുത്തമ്പ്രാക്കള്‍ ....

  ReplyDelete
 4. haiiiiiiii allam gambbeeramakunnuuu

  ReplyDelete